മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തി, റെഡ് അലേര്‍ട്ട് പിന്‍വലിച്ചു Live Blog
ചെങ്ങന്നൂരില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കുട്ടനാട്ടിലും പന്തളത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ആളുകളെ ഒഴിപ്പിക്കുന്നത് ഇന്നത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തൃശൂരിലെ കുണ്ടൂർ, പൂവത്തുശ്ശേരി മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് മുങ്ങൽ വിദഗ്ധരും. 30 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തുക. ദുരന്ത നിവാരണ സേനയും നേവിയും തിരച്ചിലിൽ പങ്കെടുക്കും
എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് റെഡ് അലേര്‍ട്ട് പിന്‍വലിച്ചത്. ചെറിയ മഴ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാവൂ എന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
എട്ട് ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട് തുടരുന്നത്.
പ്രളയബാധിത ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നു. ആലുവയിലും സമീപപ്രദേശങ്ങളിലും വെള്ളമിറങ്ങി തുടങ്ങി. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2402.1 അടിയാണ് നിലവിലെ ജലനിരപ്പ്
നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടവരെ ഹെലികോപ്ടറില്‍ നെന്മാറയിലെത്തിക്കും. ആദ്യഘട്ടത്തിൽ രോഗികളെയും കുട്ടികളെയുമാണ് സ്വകാര്യ ആശുപത്രിയുടെ ഹെലികോപ്ടര്‍ വഴി നെന്മാറയിലെത്തിക്കുന്നത്. ഭക്ഷ്യസാധനങ്ങളും നെല്ലിയാമ്പതിയിലെത്തിക്കും.
എറണാകുളം ജില്ലയില്‍ വെള്ളം ഇറങ്ങി തുടങ്ങി. മഴ മാറിനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമാകുമെന്നാണ് പ്രതീക്ഷ. പറവൂരും പാനായിക്കുളത്തും കാലടിയിലും കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ചെങ്ങന്നൂരില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ചെങ്ങന്നൂരില്‍ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. കുട്ടനാട്ടിലും പന്തളത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ആളുകളെ ഒഴിപ്പിക്കുന്നത് ഇന്നത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. കൂടുതല്‍ ഹെലികോപ്ടറുകള്‍ ഇന്നെത്തും. അഞ്ച് ഹെലികോപ്ടറുകള്‍ കൂടിയാണെത്തുക. നിലവില്‍ 67 ഹെലികോപ്ടറുകളും 24 എയര്‍ക്രാഫ്റ്റുമാണ് കേരളത്തിലുള്ളത്.