‘കൊച്ചി വിമാനത്താവളം ഈമാസം 26 ന് തുറക്കും’
കേരളത്തിനു വേണ്ടി രൂപീകരിച്ച ‘ഖലീഫ ഫണ്ടിന്’ അധികാരികളില്‍ നിന്നും യു എ ഇ സ്വദേശികളില്‍ നിന്നും ലഭിച്ചത് മികച്ച പിന്തുണ
കൊച്ചി വിമാനത്താവളം ഈമാസം 26 ന് തന്നെ പ്രവര്‍ത്തനം പുനരാംരംഭിക്കാന്‍ ഒരുക്കങ്ങള്‍ സജീവമാണെന്ന് സിയാല്‍ ഡയറക്ടര്‍ ബോര്‍ഡംഗം എം എ യൂസുഫലി. കേരളത്തിനായി യു എ ഇ സര്‍ക്കാര്‍ സ്വരൂപിക്കുന്ന ഖലീഫ ഫണ്ട് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് എന്ത് സഹായമെത്തിക്കാനും യു.എ.ഇ സർക്കാർ ഒരുക്കമാണെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി അറിയിച്ചതായി ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി യൂസുഫലി എം.എ യൂസഫലി പറഞ്ഞു. ഖലീഫ ഫണ്ടിലേക്കുള്ള ധന സമാഹരണം പൂർത്തിയായ ശേഷം കേന്ദ്രസർക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറും. ഭരണതലത്തിലെ ഉന്നതരും യു എ ഇ സ്വദേശികളും ഖലീഫ ഫണ്ടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം ഈമാസം 26ന് തന്നെ പുനരാരംഭിക്കാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒത്തൊരുമയാണ് കേരളത്തെ വന്‍ ദുരന്തത്തില്‍ നിന്ന് കരകയറ്റിയത്. ദ്രുതഘതിയിലുള്ള രക്ഷാപ്രവര്‍ത്തനം കെടുതികളുടെ ആഘാതം കുറച്ചു. വിദേശ രാജ്യങ്ങള്‍ക്ക് പോലും പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഇത്രവേഗം കരകയറാന്‍ കഴിയാറില്ലെന്നും യൂസുഫലി പറഞ്ഞു.