‘ജന്മഭൂമി എനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ; അതിലൊരു കാര്യവുമില്ല’ കണ്ണന്താനം

യുഎഇയുടെ സഹായ വാഗ്‌ദാനം കേരളത്തിന് ലഭ്യമാക്കണമെന്ന കണ്ണന്താനത്തിന്റെ അഭിപ്രായം വകതിരിവില്ലാത്തതാണെന്നായിരുന്നു ജന്മഭൂമിയുടെ മുഖപ്രസംഗം.

Update: 2018-08-27 16:17 GMT
Advertising

തനിക്കെതിരായ ജന്മഭൂമിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്‌താലും ഒരു കാര്യവുമില്ല, ആരെയും ഭയപ്പെട്ടല്ല ജീവിക്കുന്നതെന്നും ആര് എന്തെഴുതിയാലും ഒരു പ്രശ്‌‌നവുമില്ലെന്നും കണ്ണന്താനം പറഞ്ഞു. യുഎഇയുടെ സഹായ വാഗ്‌ദാനം കേരളത്തിന് ലഭ്യമാക്കണമെന്ന കണ്ണന്താനത്തിന്റെ അഭിപ്രായം വകതിരിവില്ലാത്തതാണെന്നായിരുന്നു ജന്മഭൂമിയുടെ മുഖപ്രസംഗം.

''എന്നെ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ട. എഴുതുന്നവന്‍ എഴുതട്ടെ പറയുന്നവന്‍ പറയട്ടെ. എനിക്ക് ചെയ്യാനുള്ളത് ചെയ്യും. അവര്‍ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ. സോഷ്യല്‍ മീഡിയ എഴുതിയാലും ഒരു പ്രശ്‌‌‌‌നവുമില്ല. 50 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് എന്റെ രീതികളനുസരിച്ച് ജീവിക്കുമെന്ന്. മറ്റാരും പറയുന്ന രീതിയിലല്ല ഞാന്‍ ജീവിക്കുന്നത്. ജനങ്ങളുടെ കൂടെയാണ് ഞാനുള്ളതെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇനി ആര്‍ക്കും അത് തെളിയിച്ച് കൊടുക്കേണ്ട ആവശ്യമില്ല.'' കണ്ണന്താനം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പില്‍ രാത്രി ഉറങ്ങിയതിനെ ജന്മഭൂമി പരിഹസിച്ചതും കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''പേഴ്‌‌‌സണല്‍ സ്റ്റാഫ് കാണിച്ച ഒരു പൊട്ടത്തരമായിരുന്നു അത്. അവിടെ മാത്രമല്ല നോര്‍ത്ത് പറവൂരിലെ ക്യാമ്പിലും ഞാന്‍ താമസിച്ചിരുന്നു.'' കണ്ണന്താനം പറഞ്ഞു.

ये भी पà¥�ें- ആ ഫോട്ടോ ഇട്ടത് ഞാനല്ല, എന്റെ പേഴ്സണൽ സ്റ്റാഫ് ആണ്; കണ്ണന്താനം

ये भी पà¥�ें- കണ്ണന്താനത്തോടൊപ്പം ഉറങ്ങി മലയാളികള്‍; സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനം സ്ലീപ് ചലഞ്ച്

ये भी पà¥�ें- കേരളത്തിന് വിദേശസഹായം അത്യാവശ്യമാണ്, കേന്ദ്രത്തോട് താണപേക്ഷിച്ചിട്ടുണ്ട്: കണ്ണന്താനം

ये भी पà¥�ें- കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ബിജെപി മുഖപത്രം ജന്മഭൂമി

Tags:    

Similar News