കോട്ടയത്തെ കുമരകത്തുണ്ടായത് വ്യാപക കൃഷിനാശം
Update: 2018-08-27 01:57 GMT
കോട്ടയം ജില്ലയിലെ കുമരകത്ത് വ്യാപക കൃഷി നാശമാണ് ഈ വെള്ളപ്പൊക്കത്തില്‍ ഉണ്ടായത്. മട വീണ് മിക്ക നെല്പാടങ്ങളും വെള്ളത്തിനടയിലായി. കൊയ്യാറായി നിന്നിരുന്ന പാടശേഖങ്ങള്‍ വരെ വെള്ളത്തിനടിയിലായതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുയാണ്.
കുമരകം അയ്മനം ആര്‌പ്പുകര മേഖലകളിലായി ഏക്കറ് കണക്കിന് കൃഷിയാണ് വെള്ളം കയറി നശിച്ചത്. ആദ്യ വെള്ളപ്പൊക്കത്തെ അതിജീവിച്ച പാടങ്ങള്‍ പോലും രണ്ടാമത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങി താണു. ഓണത്തിന് മുന്‍പ് വിളവെടുക്കാനിരുന്ന പതിനായിരക്കണക്കിന് നെല്‍കൃഷിയാണ് ഇങ്ങനെ നശിച്ചത്. നെല്ല് മാത്രമല്ല പച്ചകറി കൃഷിയും മത്സ്യകൃഷിയും പൂര്‍ണ്ണമായി നശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് പല പാടശേഖരങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. കടം വാങ്ങി കൃഷിയിറക്കിയവര്‍ക്ക് ഇതോടെ വലിയ ബാധ്യത കൂടിയാണ് ഉണ്ടായിരിക്കുന്നത്