കുട്ടനാട്ടിലെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയെന്ന് ധനമന്ത്രി തോമസ് ഐസക്

Update: 2018-08-27 02:12 GMT
Advertising

കുട്ടനാട്ടിലെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയെന്ന് ധനമന്ത്രി തോമസ് ഐസക്. കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമാകില്ലെന്ന് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും ഐസക് മീഡിയവണിനോട് പറഞ്ഞു. ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും വീട്ടിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Full View

കുട്ടനാട്ടിലെ പുനരധിവാസം സങ്കീർണമാക്കുന്നത് വെള്ളം വേഗത്തിൽ വറ്റിക്കാനാവാത്തതാണ്. ഇപ്പോൾ ആലപ്പുഴയിലെത്തിയിട്ടുള്ള വിദേശ നിർമിത മോട്ടോറുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ വെള്ളം വറ്റിക്കാനായി മഹാരാഷ്ട്രയിൽ നിന്ന് 40 മോട്ടോറുകൾ വിമാന മാർഗം എത്തിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

വെള്ളം കുറയുന്ന മുറക്ക് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇങ്ങനെ ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞാലും ആളുകളെ പൂർണമായും വീടുകളിലെത്തിക്കാൻ കഴിയില്ല. ഇക്കാര്യം സർക്കാരിന് ബോധ്യമുണ്ട്. ഓണാവധിക്ക് ശേഷം വീടുകളിൽ പോകാൻ കഴിയാത്തവരെ താമസിപ്പിക്കാൻ സ്കൂളുകൾക്ക് ബദലായി സംവിധാനം ഒരുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    

Similar News