ഓഖി ഫണ്ട് വിനിയോഗം;  പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി ലഭിച്ച 218 കോടി രൂപയില്‍ 201.69 കോടി രൂപയും വിനിയോഗച്ചതായി മുഖ്യമന്ത്രി  

Update: 2018-08-28 13:24 GMT
Advertising

ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി ലഭിച്ച 218 കോടി രൂപയില്‍ 201.69 കോടി രൂപയും വിനിയോഗിച്ചതായി മുഖ്യമന്ത്രി. വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമില്ലെന്ന ചിന്തയാണ് രമേശ് ചെന്നിത്തലക്കെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഓഖി പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമാഹരിച്ചത് 107 കോടി രൂപയാണ്. ഇതില്‍ 45 കോടി ചിലവഴിച്ചുകഴിഞ്ഞു. പല ഘട്ടങ്ങളിലൂടെയുള്ള പദ്ധതികൂടി കണക്കാക്കിയില്‍ ചിലവ് 84 കോടി വരും. കേന്ദ്ര വിഹിതത്തിലെ ചിലവഴിക്കല്‍ കൂടി പരിഗണിച്ചാല്‍ വിനിയോഗം 201 കോടി ആകും. കേന്ദ്ര മാനദണ്ഡങ്ങള്‍ കേന്ദ്ര ഫണ്ട് വിനിയോഗത്തിന് തടസമായെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്സികുട്ടിയമ്മയും പറഞ്ഞു. ഇതറിയാമുന്ന പ്രതിപക്ഷനേതാവ് വിവാദമുണ്ടാക്കിയത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News