കേരളപ്പിറവിയില്‍ ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം

രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും.

Update: 2018-09-04 16:18 GMT
Advertising

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മല്‍സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനമാണ് നടക്കുക. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും.

ഏകദിന മത്സരത്തിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മല്‍സരക്രമം

ടെസ്റ്റ്

ടെസ്റ്റ് 1 - രാജ്‌കോട്ട് (ഒക്ടോബര്‍ 4-8)

ടെസ്റ്റ് 2 - ഹൈദരാബാദ് (ഒക്ടോബര്‍ 12-16)

ഏകദിനം

ഏകദിനം 1 - ഗുവാഹത്തി (ഒക്ടോബര്‍ 21)

ഏകദിനം 2 - ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)

ഏകദിനം 3 - പൂനെ (ഒക്ടോബര്‍ 27)

ഏകദിനം 4 - മുംബൈ (ഒക്ടോബര്‍ 29)

ഏകദിനം 5 - തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ട്വന്റി 20

ട്വന്റി20 1 - കൊല്‍ക്കത്ത (നവംബര്‍ നാല്)

ട്വന്റി20 2 - ലക്‌നൗ (നവംബര്‍ ആറ്)

ട്വന്റി20 3 - ചെന്നൈ (നവംബര്‍ 11)

Tags:    

Similar News