സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ വീണ്ടും അശ്ലീല പ്രചരണം; പിന്നില്‍ ‘അധോലോകം’വാട്സാപ്പ് ഗ്രൂപ്പ്

വാട്സ്ആപ് ഗ്രൂപ്പിനെതിരെ പെണ്‍കുട്ടികള്‍ പൊലീസില്‍‍ പരാതി നല്‍കി. കൊല്ലം , എറണാകുളം, കോട്ടയം ജില്ലാപൊലീസ് മേധാവിമാർക്കും സൈബർ സെല്ലിലുമാണ് പരാതി നല്‍കിയിരിക്കുന്നത്

Update: 2018-09-06 08:09 GMT
Advertising

സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളെക്കുറിച്ച് അപവാദ പ്രചരണം നടത്താന്‍ പ്രത്യേക വാട്സ് ആപ് ഗ്രൂപ്. 'അധോലോകം' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ് ഗ്രൂപ്പിനെതിരെ പെണ്‍കുട്ടികള്‍ പൊലീസില്‍‍ പരാതി നല്‍കി. കൊല്ലം , എറണാകുളം, കോട്ടയം ജില്ലാപൊലീസ് മേധാവിമാർക്കും സൈബർ സെല്ലിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

Full View

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിൽ സജീവമായ ചിലരാണ് 'അധോലോകം' അശ്ലീല ഗ്രൂപ്പിലെ അംഗങ്ങൾ. വിവിധ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളായ പെൺകുട്ടികളുമായി സൌഹൃദം സ്ഥാപിച്ചതിന് ശേഷം അവരുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയായിരുന്നു. രഹസ്യ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതും അശ്ലീല പ്രചരണം നടക്കുന്നതും തിരിച്ചറിഞ്ഞതോടെയാണ് യുവതികള് പരാതിയുമായി രംഗത്ത് വന്നത്.

നവമാധ്യമങ്ങളിലെ ചില സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതുമാണ് തന്നെ അപമാനിക്കാൻ കാരണമെന്ന് പരാതിക്കാരില്‍ ഒരാള്‍ പറയുന്നു. രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും ഗ്രൂപ്പിന്റെ അഡ്മിൻമാരാണന്ന് യുവതികള്‍ ആരോപിച്ചു. വിവിധ ജില്ലകളിലായി യുവതികള്‍ നല്കിയ പരാതികളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

Tags:    

Similar News