എലിപ്പനി ബാധിച്ച് ഇന്ന് അഞ്ച് മരണം

രണ്ട് പേരുടെ മരണ കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് ഇന്ന് മരിച്ച മറ്റ് മൂന്ന് പേര്‍.

Update: 2018-09-06 13:44 GMT
Advertising

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ച് പേര്‍ മരിച്ചു. ഇവരില്‍ രണ്ട് പേരുടെ മരണ കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് ഇന്ന് മരിച്ച മറ്റ് മൂന്ന് പേര്‍.

വിവിധ ആശുപത്രികളിലായി ചികിത്സ തേടിയവരില്‍ 36 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 153 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Tags:    

Similar News