ലോജിസ്റ്റിക്സെന്ന തൊഴിലിനെ പ്രളയബാധിതര്‍ക്ക് ആശ്വാസമാക്കി മാറ്റിയ മലയാളി

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാട്ടിലുളളവര്‍ക്ക് സഹായങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ്.

Update: 2018-09-06 09:06 GMT
Advertising

പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കൈത്താങ്ങാവാന്‍ യുഎഇ നടത്തിയ സന്നദ്ധത വലിയ വാര്‍ത്തയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ നാട്ടിലുളളവര്‍ക്ക് സഹായങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഒരു യുവ സംരംഭകന്‍ ദുബൈയിലെ മലയാളികളുമായി ചേര്‍ന്ന് നടത്തുന്ന വ്യത്യസ്തമായ സന്നദ്ധപ്രവര്‍ത്തനം ശ്രദ്ധേയമാവുകയാണ്.

Full View

ഒരു പിടി സൗഹൃദങ്ങളും ആ സൗഹൃദ വലയത്തില്‍ നിന്നുണ്ടായ കൂട്ടായ പരിശ്രമവും ഒപ്പം ലോജിസ്റ്റിക്സെന്ന തന്റെ തൊഴിലിനെ ഉപയോഗപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ വളരെ എളുപ്പത്തില്‍ എല്ലാം ഭംഗിയായി. ഇത് മോന്‍സര്‍, തൃശൂര്‍ സ്വദേശിയാണ് ഇദ്ദേഹം. തന്റെ ആശയം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനോട് പറഞ്ഞതോടെയാണ് കപ്പല്‍ വഴിയുളള ഈ സേവനം സാധ്യമായത്. ദുബൈയിലെ സുഹൃത്തുക്കള്‍ ശേഖരിച്ച വസ്തുക്കള്‍ ലോജിസ്റ്റിക്സിലെ തന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇദ്ദേഹം കപ്പല്‍ വഴി കണ്ടെയ്നറുകളില്‍ സാധനങ്ങള്‍ എത്തിച്ചത്.

ജില്ലാ കലക്ടര്‍മാരുടെ പേരുകളില്‍ നിരവധി സാധനങ്ങളാണ് പലയിടങ്ങളിലും എത്തുന്നത്. പല സാധനങ്ങളും റെയില്‍വെ സ്റ്റേഷനിലടക്കം കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷവും ഉണ്ടായി. എന്നാല്‍ ഇവിടെ എത്തുന്ന സാധനങ്ങള്‍ എത്തേണ്ടിടത്ത് ഇവര്‍ തന്നെ എത്തിക്കും. സൗഹൃങ്ങളും ചെയ്യുന്ന ജോലിയിലെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഈ സേവനം സുഗമമാക്കുന്നത്. നിലവില്‍ 3 കണ്ടെയ്നറുകളിലാണ് സാധനങ്ങള്‍ ദുബൈയില്‍ നിന്നും ശേഖരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മോന്‍സറും സുഹൃത്തുക്കളും.

Tags:    

Similar News