ഈ ചായ വില്‍ക്കുന്നത് പ്രളയ ബാധിതര്‍ക്ക് വേണ്ടിയാണ്

എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു യൂണിറ്റാണ് വേറിട്ട രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കുന്നത്.

Update: 2018-09-06 02:31 GMT
Advertising

വെള്ളപ്പൊക്കത്തിന് ശേഷം നവകേരളം കെട്ടിപ്പെടുക്കാന്‍ ചായ വിറ്റും പണം കണ്ടെത്തുന്ന കുറച്ച് വിദ്യാര്‍ഥികളെയാണ് പരിചയപ്പെടുത്തുന്നത്. എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു യൂണിറ്റാണ് വേറിട്ട രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കുന്നത്.

കട്ടന്‍ ചായയാണ്.10 രൂപ കൊടുക്കണം,കൂട്ടത്തില്‍ രണ്ട് ബിസ്കറ്റും കിട്ടും, കട്ടന്‍ചായക്ക് രണ്ട് ബിസ്കറ്റിനും കൂടി 10 രൂപ കൊടുക്കണോ എന്ന ചോദ്യം അപ്രസക്തമാകുന്നത് ഈ കച്ചവടത്തിന്റെ ലക്ഷ്യം ഒന്ന് കൊണ്ട് മാത്രമാണ്. കോളജ് കഴിഞ്ഞുള്ള സമയം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എങ്ങിനെ വിനിയോഗിക്കാമെന്ന ആലോചനയില്‍ നിന്നാണ് കെഎസ്‌യു മഹാരാജാസ് കോളജ് യൂണിറ്റ് വേറിട്ട പരിപാടിയിലേക്കെത്തിയത്.

സൈക്കിളിലും സ്കൂട്ടറിലും നഗരത്തിന്റെ പല പ്രദേശങ്ങളില്‍ ചായ വില്‍ക്കാം. കിട്ടുന്ന പണം കൊണ്ട് തങ്ങളുടെ സഹപാഠികളടക്കമുള്ള വെള്ളപ്പൊക്ക ദുരിതബാധിതരെ ആവുന്ന വിധം സഹായിക്കാം. ആദ്യ ദിവസം തന്നെ ദുരിതാശ്വാസ ചായക്ക് വന്‍ ഡിമാന്റാണെന്നാണ് കെസ്‌‌‌‌‌‌‌‌.യുക്കാര്‍ പറയുന്നത്. ഇങ്ങിനെ പോയാല്‍ ചായകച്ചവടം പൊടിപൊടിക്കും.

Tags:    

Similar News