പ്രളയത്തിനു പിന്നില്‍ ഡാമുകളെന്ന ആരോപണം തള്ളി സര്‍ക്കാര്‍

ഇടുക്കി ഡാം തുറക്കുന്നതില്‍ ജലവൈദ്യുതി വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവുമുണ്ടായെന്ന ആരോപണവും മന്ത്രിമാര്‍ തള്ളി. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം അനാവശ്യമാണെന്ന് എം.എം മണി

Update: 2018-09-07 15:35 GMT
Advertising

ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയദുരന്തത്തിന് കാരണമെന്ന പ്രതിപക്ഷ ആരോപണം തള്ളി സര്‍ക്കാര്‍. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രിമാരായ മാത്യു ടി തോമസും, എം എം മണിയും പറഞ്ഞു. ഡാമുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Full View

സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായാണ് മന്ത്രിമാരായ എം.എം മണിയും മാത്യു ടി തോമസും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. ഇടുക്കി ഡാം തുറക്കുന്നതില്‍ ജലവൈദ്യുതി വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും തര്‍ക്കവുമുണ്ടായെന്ന ആരോപണവും മന്ത്രിമാര്‍ തള്ളി. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം അനാവശ്യമാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്ന ആരോപണം ശരിയല്ലെന്നും ഐക്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Tags:    

Similar News