സോഷ്യല്‍ മീഡിയയിലെ കുറിപ്പ്; അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി എടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു
ഡി.വൈ.എഫ്.ഐ നാളെ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കേരള കേന്ദ്രസര്‍വ്വകലാശാലയെ ആര്‍.എസ്.എസിന്റെ കാര്യലയമാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി എടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഡി.വൈ.എഫ്.ഐ നാളെ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കേരള കേന്ദ്രസര്‍വ്വകലാശാലയെ ആര്‍.എസ്.എസിന്റെ കാര്യലയമാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഇംഗ്ലീഷ് ആന്‍ഡ് കംപാരീറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതികരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് കേന്ദ്രസര്‍വ്വകലാശാലയെ ആര്‍.എസ്.എസിന്റെ കാര്യാലയമാക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
സംഘ്പരിവാറിന് വിധേയപ്പെടുന്നവര്‍ക്ക് മാത്രമെ കേന്ദ്രസര്‍വ്വകലാശാലയില്‍ തുടരാനാവു എന്ന അപകടകരമായ സന്ദേശമാണ് നടപടികളിലൂടെ അവര്‍ നല്‍കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഡി.വൈ. എഫ്.ഐയുടെ നേതൃത്വത്തില്‍ നാളെ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും കടുത്ത നടപടിയാണ് സര്‍വ്വകലാശാല സ്വീകരിക്കുന്നത്