ആലപ്പുഴയില്‍ വെള്ളംവറ്റിക്കല്‍ പൂര്‍ണമായില്ല
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ വെള്ളം കഴിഞ്ഞ ദിവസത്തോടെ പൂർണമായും വറ്റിക്കുമെന്ന ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം നടപ്പായില്ല.
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ വെള്ളം കഴിഞ്ഞ ദിവസത്തോടെ പൂർണമായും വറ്റിക്കുമെന്ന ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം നടപ്പായില്ല. വെള്ളം അടിച്ചു വറ്റിക്കല്‍ ഇന്നും തുടരും. കൈനകരിയിലെ പാടശേഖരങ്ങളില്‍ വെള്ളം അടിച്ചുവറ്റിക്കുന്ന ജോലിയും ഇന്ന് തുടരും.
മണിക്കൂറിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള പമ്പുകളാണ് എ.സി റോഡിലെയും കുട്ടനാട്ടിലേയും വെള്ളം വറ്റിക്കാന്‍ പ്രവർത്തിപ്പിക്കുന്നത്. എ.സി റോഡിലെ വെള്ളം ഇന്നലെയോടെ പൂര്‍ണമായും വറ്റിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമായില്ല. ഇതിനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളുള്ള പാടശേഖരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വറ്റിക്കുന്നത്.
കൈനകരി പരുത്തിവളവ്, വടക്കേ വാവക്കാട് എന്നീ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. പമ്പിങ് ആരംഭിച്ചിട്ടില്ലാത്ത കൂലിപ്പുരയ്ക്കൽ പാടശേഖരത്തില്‍ ഉടൻ പമ്പിങ് ആരംഭിക്കണമെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.