ഹാരിസണ്‍; ഇനി വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി

ഹാരിസണ്‍ കേസില്‍ സുപ്രീം കോടതിയില്‍ തിരിച്ചടിയേറ്റതോടെ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമോ എന്നാണ് ഇനി അറിയേണ്ടത്

Update: 2018-09-17 13:23 GMT
Advertising

ഹാരിസണ്‍ കേസില്‍ സുപ്രീം കോടതിയില്‍ തിരിച്ചടിയേറ്റതോടെ സര്‍ക്കാരിന് മുമ്പില്‍ ഇനിയുള്ളത് ശക്തമായ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള അവസരമാണ്. ഭൂമി തിരിച്ചുപിടിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഹാരിസണ്‍സിന്റെ പക്കലുള്ള ഭൂമി പ്രത്യേക ഉത്തരവിന്‍ പ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം തിരിച്ചുപിടിച്ചതാണ് ഹൈക്കോടതിയും, ഇപ്പോള്‍ സുപ്രീം കോടതിയും റദ്ദാക്കിയത്. അതേസമയം ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയിട്ടുമില്ല. അക്കാര്യം സിവില്‍ കോടതിയുടെ മുമ്പിലുണ്ടായിക്കാമെന്ന വിധിയിലെ പരാമര്‍ശമാണ് സര്‍ക്കാരിന്റെ ആകെയുള്ള പിടിവള്ളി.

കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹാരിസണടക്കമുള്ള കമ്പനികളുടെ പക്കല്‍ ശരിയായ രേഖകളില്ലെന്നാണ് സര്‍ക്കാരിന്റെ ഉറച്ചവിശ്വാസം. സ്പെഷ്യല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകാത്തത് അതുകൊണ്ടാണെന്നും സര്‍ക്കാര്‍ കരുതുന്നു. ഹാരിസണിന്റേതുള്‍പ്പെടെ 5 ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ പാട്ടത്തിന് നല്‍കിയതും വ്യാജ രേഖകളുടെ ബലത്തില്‍ കൈവശം വെച്ചിരിക്കുന്നതുമായ ഈ ഭൂമി തിരിച്ചുപിടിക്കാനും സംരക്ഷിക്കാനും രൂപം നല്‍കിയ ആന്റി ലാന്‍ഡ് ഗ്രാബിങ് ആക്ട് മാസങ്ങളായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കാത്തുകിടക്കുകയാണ്.

Full View
Tags:    

Similar News