ബിഷപ്പ് ഫ്രാങ്കോയുടെ വഴിയും താവളവും ഏതെന്നറിയാതെ പൊലീസ്; ഹാജരായത് അതീവരഹസ്യമായി

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഫ്രാങ്കോ തൃപ്പൂണിത്തുറ എത്തിയത്. ജലന്ധറിൽ നിന്ന് എറണാകുളത്തേക്കുള്ള ഫ്രാങ്കോ മുളക്കലിന്റെ വഴിയേതായിരുന്നുവെന്ന് പൊലീസിന് പോലും വ്യക്തതയുണ്ടായിരുന്നില്ല.

Update: 2018-09-19 08:00 GMT
Advertising

അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവുന്നത് വരെയുള്ള ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ നീക്കങ്ങൾ അതീവ രഹസ്യമായിരുന്നു. ബിഷപ്പിന്‍റെ യാത്രയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുതല്‍ സര്‍വ്വത്ര അഭ്യൂഹങ്ങളായിരുന്നു. രാവിലെ 11 മണിയോടെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തുന്നതു വരെ ബിഷപ്പിന്റെ താവളങ്ങളെക്കുറിച്ച് പൊലീസിനും വ്യക്തതയുണ്ടായിരുന്നില്ല.

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഫ്രാങ്കോ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തുന്നത്. ജലന്ധറിൽ നിന്ന് എറണാകുളത്തേക്കുള്ള ഫ്രാങ്കോ മുളക്കലിന്റെ വഴിയേതായിരുന്നുവെന്ന് പൊലീസിന് പോലും വ്യക്തതയുണ്ടായിരുന്നില്ല.

Full View

ബിഷപ്പിന്റെ താവളങ്ങളെക്കുറിച്ച് ഇന്നലെ വൈകീട്ട് മുതൽ ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു. ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിലോ കോയമ്പത്തൂരിലോ എത്തുമെന്നതായിരുന്നു പുറത്തുവന്ന പ്രധാന വിവരം. കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തുമെന്നും വാര്‍ത്ത പരന്നു. ഇതിനിടെ തൃശൂരിലെ സഹോദരന്റെ വീട്ടില്‍ രാത്രി തന്നെ ഫ്രാങ്കോ മുളക്കൽ എത്തിയെന്നും പുലർച്ചെ സഹോദരനൊപ്പം എറണാകുളത്തേക്ക് പോകുമെന്നും പ്രചാരണം.

ये भी पà¥�ें- “ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ എന്തെങ്കിലും നടപടിയായോ സാറേ?” മന്ത്രിമാരെ വിളിച്ചുണര്‍ത്തല്‍ സമരം  

ഫ്രാങ്കോ മുളക്കൽ എത്താനിടയുള്ള സ്‌ഥലങ്ങളിലെല്ലാം തന്നെ പൊലീസും മാധ്യമങ്ങളും കാത്തുനിന്നു. നീക്കങ്ങൾ അറിയാതെ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥരും കുഴങ്ങി. ഇതിനിടെ സഹോദരന്റെ വീട്ടില്‍ നിന്ന് ഒരു ഇന്നോവ പുറപ്പെട്ടതോടെ സംശയം ബലപ്പെട്ടു.

ये भी पà¥�ें- ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് 

സഹോദരന്റെ വാഹനം എറണാകുളം എളമക്കരയിലെ ബന്ധുവീട്ടിലേക്ക് കടന്നപ്പോള്‍ ഫ്രാങ്കോ മുളക്കൽ അവിടെയുണ്ടെന്ന ഊഹത്തിന് ശക്തികൂടി. എന്നാല്‍ ഫ്രാങ്കോയുടെ നീക്കങ്ങളെക്കുറിച്ച് അപ്പോഴും വ്യക്തതയുണ്ടായില്ല. ഇതിനിടെ നാടകീയമായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫ്രാങ്കോ മുളക്കൽ 11.05ന് ഹാജരായി.

Tags:    

Similar News