കന്യാസ്ത്രീകളുടെ സമരം: സി.പി.എമ്മില്‍ തര്‍ക്കം തുടരുന്നു
നേതൃത്വത്തിന്റെ നിലപാടിനെതിരെ പാർട്ടിക്കുളളിൽ തന്നെ എതിർപ്പുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സമരത്തെ പൂർണ്ണമായി പിന്തുണച്ച് പി.ബി അംഗം എം.എ ബേബി തന്നെ രംഗത്ത് വന്നു.
Update: 2018-09-22 08:23 GMT
ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ ചൊല്ലി സി.പി.എമ്മിൽ തർക്കം തുടരുന്നു. സമരത്തെ ആക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ തള്ളി നേതാക്കള്‍ രംഗത്ത് വന്നു.
സമരം ബിഷപ്പിന്റെ അറസ്റ്റിന് കാരണമായെന്നായിരുന്നു പി.ബി അംഗം എം.എ ബേബി പറഞ്ഞത്. നേതൃത്വത്തിന്റെ നിലപാടിനെതിരെ പാർട്ടിക്കുളളിൽ തന്നെ എതിർപ്പുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സമരത്തെ പൂർണ്ണമായി പിന്തുണച്ച് പി.ബി അംഗം എം.എ ബേബി തന്നെ രംഗത്ത് വന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെന്നായിരുന്നു മന്ത്രി ഇ.പിയുടെ പ്രതികരണം. കോടിയേരി നിലപാടിനെ നേരത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മയും തള്ളിപ്പറഞ്ഞിരുന്നു.