ബ്രൂവറി വിവാദം: ആരോപണ പ്രത്യാരോപണങ്ങളില്‍ സര്‍ക്കാരും പ്രതിപക്ഷവും
അടിക്ക് തിരിച്ചടിയെന്ന പോലെ മുറുകുകയാണ് ബ്രൂവറി വിവാദത്തിലെ ഭരണ-പ്രതിപക്ഷ തർക്കം
ബ്രൂവറി വിവാദത്തിൽ ആരോപണപ്രത്യാരോപണങ്ങളുമായി സർക്കാറും പ്രതിപക്ഷവും. 2003ൽ എ.കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ ബ്രുവറിക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വാദം. 98ൽ നായനാർ സർക്കാർ നൽകിയ അനുമതിയുടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് യു.ഡി.എഫ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
ये à¤à¥€ पà¥�ें- 2003ല്‍ ആന്‍റണി സര്‍ക്കാര്‍ ബ്രൂവെറി അനുവദിച്ചതിന്‍റെ രേഖ പുറത്ത്; തിരിച്ചടിച്ച് എല്‍.ഡി.എഫ്
അടിക്ക് തിരിച്ചടിയെന്ന പോലെ മുറുകുകയാണ് ബ്രൂവറി വിവാദത്തിലെ ഭരണ-പ്രതിപക്ഷ തർക്കം.1999ന് ശേഷം ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ആൻറണി സർക്കാറിൻറെ കാലത്ത് 2003ൽ തൃശൂരിൽ ഒരു ബ്രൂവറിക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് രേഖകൾ സഹിതം എൽഡിഎഫ് എതിർവാദമുന്നയിച്ചു.
ये à¤à¥€ पà¥�ें- പുതിയ ബിയര്‍ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല
ഇതിന് മറുപടിയായാണ് 98ൽ ഇ.കെ നായനാർ സർക്കാർ ഇതേ ബ്രൂവറിക്ക് അനുമതി നൽകിയ രേഖകളുമായി പ്രതിപക്ഷവും തിരിച്ചടിച്ചത്.
താനുന്നയിച്ച 10 ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരുപക്ഷവും നിലപാടിലുറച്ചു നിന്നതോടെ ബ്രൂവറി ലൈസൻസുകളുടെ പിതൃത്വം ആർക്കെന്ന കാര്യത്തിൽ വരും ദിവസങ്ങളിലും തർക്കം തുടരുമെന്നുറപ്പാണ്.