ബ്രൂവറി അഴിമതി: കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജരുടെ യോഗ്യതകള്‍ വ്യാജം

സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ടി. ഉണ്ണികൃഷ്ണന്റെ നിയമനമാണ് വിവാദമായിരിക്കുന്നത്.

Update: 2018-10-04 01:44 GMT
Advertising

ബ്രൂവറിക്ക് ഭൂമി അനുവദിച്ച കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജറായ പ്രമുഖ സി.പി.എം നേതാവിന്റെ മകന്റെ നിയമനവും വിവാദത്തില്‍. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ടി. ഉണ്ണികൃഷ്ണന്റെ നിയമനമാണ് വിവാദമായിരിക്കുന്നത്. യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ ടി. ഉണ്ണികൃഷ്ണന്‍ കിന്‍ഫ്രയില്‍ ജോലി സന്പാദിച്ചതെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വഞ്ചനാകുറ്റത്തിന് ഉണ്ണികൃഷ്ണനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് ശിപാര്‍ശയില്‍ പക്ഷെ നടപടിയുണ്ടായില്ല.

Full View

1996ല്‍ ബി.ടെക് പാസായെന്ന് അവകാശപ്പെട്ടാണ് 2002ല്‍ അസിസ്റ്റന്റ് മാനേജരായി ഉണ്ണികൃഷ്ണന്‍ കിന്‍ഫ്രയില്‍ നിയമനം നേടിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 99ലാണ് ബി.ടെക് വിജയിച്ചത്. ജോലിക്ക് നിഷ്കര്‍ഷിച്ചിരുന്ന 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഈ തിരിമറി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരായ വിജിലന്‍സ് ത്വരിതാന്വേഷണത്തിനിടെയാണ് ഉണ്ണികൃഷ്ണന്റെ നിയമനവും അന്വേഷണ വിധേയമായത്. തിരിമറി സ്ഥിരീകരിച്ച വിജിലന്‍സ് ഐ പി സി 417 പ്രകാരം ഉണ്ണികൃഷ്ണനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.

Tags:    

Similar News