സിറോ മലബാര്‍ സഭ ഭൂമിവിവാദം; പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു

ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.

Update: 2018-10-04 08:16 GMT
Advertising

സിറോ മലബാര്‍ സഭക്ക് കീഴിൽ നടന്ന സാമ്പത്തിക - ധനകാര്യ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്താണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

Full View

2013 ഏപ്രില്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക, ധനകാര്യ ഇടപാടുകളാണ് പരിശോധിക്കുന്നത്. രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായ അഞ്ചംഗ സമിതിയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുക. അന്വേഷണ നടപടികള്‍ രഹസ്യമായിരിക്കണമെന്ന കർശന നിർദേശമാണ് സമിതിക്ക് നൽകിയിരിക്കുന്നത്.

വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്താണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് .വിവാദമായ ഭൂമി ഇടപാടില്‍ അനധികൃതമായ നടപടികളുണ്ടായിട്ടോ എന്നു പരിശോധിക്കാനും രൂപതയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത് .

Tags:    

Similar News