ശബരിമല സ്ത്രീ പ്രവേശനം: വനിതാസംഗമവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍
ഹിന്ദുസംഘടനകളുടെ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തിന് വനിത സംഗമത്തിലൂടെ മറുപടി നൽകാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ നടക്കുന്ന സമരത്തെ നേരിടാന്‍ സി.പി.എമ്മും രംഗത്ത്. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിച്ച വനിതാ സംഗമം പുരോഗമിക്കുകയാണ്. വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധം ഇന്നും തുടര്‍ന്നു.
സ്ത്രീ പുരുഷ സമത്വം എന്ന മുദ്രാവാക്യമുയർത്തി ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ നേരിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ഹിന്ദുസംഘടനകളുടെ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തിന് വനിത സംഗമത്തിലൂടെ മറുപടി നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. ഹിന്ദുവോട്ട് ലക്ഷ്യമാക്കി സ്ത്രീകളെ ബലിയാടാക്കാനുള്ള നീക്കത്തിന് ചരിത്രം മാപ്പ് തരില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പി.കെ ശ്രീമതി പറഞ്ഞു.
അതേസമയം സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി ഇന്നും രംഗത്തെത്തി. നിലക്കലില്‍ നടക്കുന്ന രാപ്പകല്‍ സമരം തുടരുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രാര്‍ഥനാ സംഗമം നടത്തി. കെ.എം മാണിയുള്‍പ്പെടെയുളള നേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. എരുമേലിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയും ഉപവാസ സമരം നടത്തുകയാണ്.