കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ അക്കാദമി തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ്ണ
സര്‍വ്വകലാശാല സ്റ്റുഡന്റ് ട്രാപ്പില്‍ നടന്ന ധര്‍ണ്ണ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ അക്കാദമി ഇല്ലാതാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.അബ്ദുല്‍ഹമീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകലാശാലക്ക് മുന്നില്‍ ധര്‍ണ നടത്തി. സര്‍വ്വകലാശാല സ്റ്റുഡന്റ് ട്രാപ്പില്‍ നടന്ന ധര്‍ണ്ണ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
മലബാറിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടുത്താനുള്ള സര്‍വകലാശാലയുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ എം.എല്‍.എ മാര്‍ക്ക് പുറമെ നാട്ടുകാര്‍ പഞ്ചായത്ത് അംഗങ്ങള്‍, ഫുട്ബോള്‍ പ്രതിഭകളും പരിശീലകരും പങ്കെടുത്തു. സര്‍വ്വകലാശാല സ്റ്റുഡന്റ് ട്രാപ്പില്‍ നടന്ന ധര്‍ണ്ണ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സായിയുമായി പരസ്പരം ധാരണയിലെത്തിയ വിഷയം സര്‍വ്വകലാശാലയില്‍ നിന്ന് നഷ്ടപ്പെടുത്താനുള്ള ശ്രമം ചെറുക്കുമെന്ന് എം.പി പറഞ്ഞു.
വികസന കുതിപ്പിന് കാരണമാവുന്ന അക്കാദമി നഷ്ടപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. ടി.വി.ഇബ്രാഹിം എം.എല്‍.എ, തുടങ്ങിയവര്‍ ധര്‍ണ്ണയിൽ സംസാരിച്ചു.