ശബരിമല വിഷയത്തില്‍ നടത്തിയ നാമജപയാത്ര ബി.ജെ.പി പരിപാടിയാക്കി മാറ്റിയതായി ആക്ഷേപം

വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് ചെറുക്കണമെന്നും നാമജപയാത്രക്കെത്തിയവര്‍ പറഞ്ഞു.

Update: 2018-10-11 13:01 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച നാമജപയാത്ര ബി.ജെ.പി പരിപാടിയാക്കി മാറ്റിയതായി ആക്ഷേപം. മലപ്പുറം എടവണ്ണയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ആക്ഷേപമുന്നയിച്ചത്.

ശബരിമല അയ്യപ്പ ഭക്തജന സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉടനീളം ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായുള്ള ശ്രമങ്ങളാണ് നടന്നെതെന്നാണ് യുവാക്കളുടെ ആക്ഷേപം. ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ ഭക്തര്‍ നടത്തുന്ന പ്രതിഷേധ പരിപാടിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഹിന്ദു ഐക്യവേദി നേതാവിന്‍റെ ഉദ്ഘാടന പ്രസംഗത്തിലുടനീളം കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ മാത്രമായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു.

ഭക്തരുടെ പേരില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചകള്‍ മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമം നടന്നത്. വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് ചെറുക്കണമെന്നും നാമജപയാത്രക്കെത്തിയവര്‍ പറഞ്ഞു.

Tags:    

Similar News