സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം പുരോഗമിക്കുന്നു
ഉച്ചക്ക് സെക്രട്ടേറിയറ്റ് ചേർന്ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ വൈകിട്ടോടെ ശശിക്കെതിരായ നടപടി ഉണ്ടായേക്കും.
Update: 2018-10-13 07:39 GMT
ലൈംഗിക പീഡന പരാതിയിൽ പി.കെ.ശശി എം.എൽ.എക്കെതിരായ നടപടി വൈകുന്നതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്തു പുരോഗമിക്കുന്നു. ഉച്ചക്ക് സെക്രട്ടേറിയറ്റ് ചേർന്ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ വൈകിട്ടോടെ ശശിക്കെതിരായ നടപടി ഉണ്ടായേക്കും. നിയമസഭാംഗമായതിനാൽ പാർട്ടിയിൽ നിന്നും പുറത്താക്കാതെ, തരംതാഴ്ത്തലിൽ നടപടി ഒതുങ്ങാനാണ് സാധ്യത. തീരുമാനം വൈകിയാൽ പരാതിക്കാരി പൊലീസിനെ സമീപിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചനയുടെ പേരിൽ ജില്ലയിലെ ചില നേതാക്കൾക്കെതിരേയും അച്ചക്കട നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.