കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പ് എഴുതി നല്‍കി
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പപേക്ഷ എഴുതി നല്‍കി. തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നാണ് അപേക്ഷ
Update: 2018-10-16 14:10 GMT
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസി വനിതാ കമ്മീഷന് മാപ്പപേക്ഷ എഴുതി നല്‍കി. തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നാണ് അപേക്ഷ. കൂടുതല്‍ ചര്‍ച്ചക്ക് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അറിയിച്ചു.
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് നല്‍കുകയും ചെയ്തു. അസൌകര്യം മൂലമാണ് ഇന്ന് ഹാജരായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് മുന്നില്‍ മൊഴി നല്‍കിയത്. എഴുതി തയ്യാറാക്കിയ മാപ്പപേക്ഷയുമായാണ് കൊല്ലം തുളസി കമ്മീഷന് മുന്നില്‍ ഹാജരായത്.
അപേക്ഷ പരിഗണിക്കുമെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. നടനെതിരെ നടപടിയാവശ്യപ്പെട്ട് മറ്റൊരു പരാതി കൂടി കമ്മീഷന് ലഭിച്ചിട്ടുണ്ട്.