ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇന്ന് അറിയാം

19 പുനപരിശോധന ഹരജികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

Update: 2018-10-23 03:08 GMT
Advertising

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇന്ന് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ്. 19 പുനഃപരിശോധന ഹരജികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

സുപ്രിംകോടതി വിധിക്കെതിരായ പുതിയ റിട്ട് ഹരജി ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അയ്യപ്പഭക്തരുടെ അഖിലേന്ത്യ അസോസിയേഷനാണ് ഇന്ന് റിട്ട് ഹരജി സമര്‍പ്പിച്ചത്. അസോസിയേന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറ ഇക്കാര്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസ്, സഹ ജസ്റ്റിസ് സജ്ഞയ് കൃഷ്ണ കൌളുമായി കൂടിക്കാഴ്ച നടത്തി ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇന്ന് അറിയിക്കാമെന്ന് വ്യക്തമാക്കിയത്.

Full View

പുനഃപരിശോധന ഹരജി നല്‍കിയവരുടെ അഭിഭാഷകന്‍ വിനായകനും ഹരജികള്‍ ഫയല്‍ചെയ്തത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. 19 പുനഃപരിശോധന ഹരജികള്‍ ലഭിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കേരളത്തിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു അയ്യപ്പഭക്തരുടെ അസോസിയേഷന്റെ റിട്ട് ഹരജി. ക്രമസമാധാന പ്രശ്നം നിനില്‍ക്കുന്നതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൂര്‍ണ അവകാശം സംസ്ഥാനത്തിനുണ്ട്.

ഏതാനും സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ അയ്യപ്പ ഭക്തരുടെ വിശ്വാസം തിരുത്തിയ സുപ്രിംകോടതി വിധി മൌലിക അവകാശങ്ങളുടെ ലംഘനമാണ്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വാദം കേള്‍ക്കാതെ എടുത്ത തീരുമാനമായതിനാല്‍ പുനപരിശോധന ഹരജിയില്‍ ഭക്തരുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണം എന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News