മുഹമ്മദ് ഫൈസല്‍ എം.പി ഇടപെട്ടു; ലക്ഷദ്വീപ് യാത്രക്ക് പ്രത്യേക സംവിധാനം

ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്‍കിയ പേരിലേയും തിരിച്ചറിയല്‍ കാര്‍ഡിലെ പേരിലേയും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് പലരേയും ബുധനാഴച കപ്പലില്‍ കയാറ്റാതിരുന്നത്.

Update: 2018-10-28 09:14 GMT
Advertising

ബേപ്പൂരില്‍ നിന്ന് ബുധനാഴ്ച ലക്ഷദ്വീപിലേക്ക് പോയ കപ്പലില്‍ സാങ്കേതിക തടസം കാരണം കയറാന്‍ പറ്റാതിരുന്ന ആളുകളെ ദ്വീപിലെത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കി. കൈക്കുഞ്ഞുങ്ങളും വൃദ്ധരുമടക്കമുള്ളവരുടെ യാത്രക്ക് വേണ്ടി നാളെ ഹൈ സ്പീഡ് വെസല്‍ ബേപ്പൂരില്‍ എത്തുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ മീഡിയവണിനോട് പറഞ്ഞു. കപ്പലില്‍ കയറാന്‍ പറ്റാതിരുന്നവരുടെ ബുദ്ധിമുട്ട് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്‍കിയ പേരിലേയും തിരിച്ചറിയല്‍ കാര്‍ഡിലെ പേരിലേയും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് പലരേയും ബുധനാഴച കപ്പലില്‍ കയാറ്റാതിരുന്നത്. നേരത്തെ ബുക്ക് ചെയ്ത 20-ഓളം പേര്‍ യാത്ര ചെയ്യാന്‍ എത്താതിരുന്നിട്ടും വെയിറ്റിങ് ലിസ്റ്റിലുള്ളവരെ കപ്പലില്‍ കയറ്റിയുമില്ല. അത്രയും സീറ്റ് കാലിയാക്കിയാണ് ബേപ്പൂരില്‍ നിന്ന് ദ്വീപിലേക്ക് കപ്പല്‍ പോയതും. നേരത്തെ നിശ്ചിയിച്ച പ്രകാരം രണ്ടാം തിയതിയെ ഇനി കപ്പലുള്ളൂ. അതിലാണെങ്കില്‍ ടിക്കറ്റുമില്ല. ആശുപത്രി ആവശ്യങ്ങള്‍ക്കായി എത്തിയ പലരുടേയും കയ്യില്‍ കൂടുതല്‍ ദിവസം തങ്ങാനുള്ള പണവും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ എം.പി ഇടപെട്ടത്. നാളെ വൈകുന്നേരമെത്തുന്ന എത്തുന്ന ഹൈ സ്പീഡ് വെസല്‍ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം മുപ്പതാം തീയതിയാണ് ദ്വീപിലേക്ക് തിരിച്ചുപോവുക.

Full View
Tags:    

Similar News