രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം
ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് രാഹുലിനോട് മജിസ്‌ട്രേറ്റ്
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് രാഹുലിനോട് മജിസ്‌ട്രേറ്റ്.
തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് ശേഷമാണ് രാഹുലിനെ പൊലീസ് കൊച്ചിയിലേക്ക് കൊണ്ടുപോയത്.
ये à¤à¥€ पà¥�ें- രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍
ये à¤à¥€ पà¥�ें- ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു; രാഹുല്‍ ഈശ്വര്‍
ये à¤à¥€ पà¥�ें- ശബരിമലയില്‍ ‘പോരാട്ട’ത്തിന് തയാറെടുത്ത് രാഹുല്‍ ഈശ്വര്‍; ‘ഭക്തര്‍’ക്ക് വാക്കിടോക്കി വിതരണം ചെയ്യാന്‍ നീക്കം
ഇതേസമയം, ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. വിവിധയിടങ്ങളില്‍ നിന്നായി ഇതുവരെ 3,345 പേര്‍ അറസ്റ്റിലായി. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ശബരിമലയിൽ യുവതി പ്രവേശമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്ന് രാഹുല്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വര്‍ ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയാറെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു. ജയില്‍വാസത്തിനും നിരാഹാരസമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാന്‍ നീക്കങ്ങള്‍ തുടങ്ങി എന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനും രാഹുല്‍ പദ്ധതിയിട്ടിരുന്നു.