തന്ത്രി കുടുബത്തിന്റെ ആരോപണം ബാലിശമെന്ന് രാഹുല്‍ ഈശ്വര്‍
തന്ത്രി കുടുംബത്തിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ എതിര്‍ സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതാകാം. അയ്യപ്പ വിശ്വാസിയാട്ടാവും താന്‍ സമരവുമായി മുന്നോട്ട് പോകുക.
തന്ത്രികുടുംബത്തിന്റെ ആരോപണങ്ങള്‍ ബാലിശമാണെന്നും തനിക്കെതിരായ പ്രസ്ഥാവനകള്‍ ആരെയോ ഭയന്നിട്ടാണെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം നടത്തിയെന്ന കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച ശേഷമായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ രാഹുലിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്ന് തന്ത്രികുടുംബം വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.
തന്ത്രി കുടുംബത്തിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ എതിര്‍ സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതാകാം. അയ്യപ്പ വിശ്വാസിയാട്ടാവും താന്‍ സമരവുമായി മുന്നോട്ട് പോകുക. 13 മുതല്‍ തങ്ങള്‍ ജയിച്ച് തുടങ്ങും. അഞ്ചാം തിയതി നട തുറക്കുമ്പോള്‍ താന്‍ ശബരിമലയില്‍ ഉണ്ടാകും. നിലവിലെ ആചാര ലംഘനം അനുവദിക്കില്ലന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.