പ്രീത ഷാജിയുടെ വീടിരിക്കുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതി നിർദേശം
സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപക്ക് പ്രീത ഷാജിയുടെ ഭാര്‍ത്താവ് വീടും പുരയിടവും ഈട് നല്‍കിയിരുന്നു. ഇത് പിന്നീട് രണ്ടുകോടിയിലധികം രൂപയുടെ കടബാധ്യതയാണ് ഈ കുടുംബത്തിന് ഉണ്ടാക്കിയത്.
ജപ്തി നടപടിയെ തുടർന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ പുരയിടം അളന്നു തിട്ടപ്പെടുത്താൻ വില്ലേജ് ഓഫീസർക്ക് ഹൈക്കോടതി നിർദേശം. നിയമപരമായി അര്‍ഹതയില്ലെങ്കിലും പ്രീത ഷാജിക്ക് വീട് മാത്രം വിട്ടുനൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രീത ഷാജി നേരിട്ടെത്തി കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കോടതിക്ക് ആരെയും ഉപദ്രവിക്കണം എന്ന് ഇല്ല. പക്ഷെ നിയമം നടപ്പാക്കിയെ മതിയാവൂ എന്നും ഹൈക്കോടതി പറഞ്ഞു. കോടതിയിൽ നിന്ന് ഉത്തരവ് വരുമ്പോൾ കൊടി പിടിക്കുക അല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി.
ജപ്തിയും തുടര്‍ന്നുളള ലേല നടപടിയും കാരണം കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ് പ്രീതഷാജിയും കുടുംബവും. സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപക്ക് പ്രീത ഷാജിയുടെ ഭാര്‍ത്താവ് വീടും പുരയിടവും ഈട് നല്‍കിയിരുന്നു. ഇത് പിന്നീട് രണ്ടുകോടിയിലധികം രൂപയുടെ കടബാധ്യതയാണ് ഈ കുടുംബത്തിന് ഉണ്ടാക്കിയത്.
കൃത്രിമ കണക്കുണ്ടാക്കി എച്ച്എഡി.എഫ്.സി ബാങ്ക് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭീമമായ തുക തിരിച്ചടക്കാന്‍ കഴിയാതായതോടെ രണ്ട് കോടി വിലമതിക്കുന്ന വസ്തു ലേലത്തില്‍ വിറ്റു. റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപെട്ട് രണ്ട് കോടിയുടെ വസ്തു 30 ലക്ഷത്തിന് വിലക്ക് വാങ്ങിയെന്ന് കുടുംബം പറയുന്നു.
ഈ നടപടിക്കെതിരെ നിരാഹരമുള്‍പ്പെടെ നിരവധി സമരങ്ങളാണ് നടന്നത്. പ്രീത ഷാജിയുടെ പ്രശ്നത്തില്‍ ഒത്തുതീർപ്പിന് ശ്രമം നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രീത ഷാജിയെ കുടിയൊഴിപ്പിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിനെതിരെ സ്ഥലം വാങ്ങിയ ആൾ നൽകിയ കോടതി അലക്ഷ്യ ഹരജിയാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.