ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നീതി ലഭിച്ചില്ലെന്ന് പരാതിക്കാരി

ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി ജീവന്‍ലാലിനെതിരെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക പൊലീസിന് പരാതി നല്‍കിയത്

Update: 2018-10-31 08:47 GMT
Advertising

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിക്കെതിരായ പീഡനശ്രമ പരാതിയില്‍ നീതി കിട്ടിയില്ലെന്നു പരാതിക്കാരി. പ്രതി ഡി.വൈ.എഫ്.ഐ നേതാവായതിനാല്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

Full View

കഴിഞ്ഞ മാസം നാലിനാണ് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്‌ളോക്ക് ജോയിന്റ് സെക്രട്ടറി ജീവന്‍ ലാലിനെതിരെ താന്‍ പരാതി നല്‍കിയത്. മൊഴിയെടുക്കലും തെളിവെടുപ്പും ഒരുപാട് കഴിഞ്ഞു. പ്രതിയെ അറസ്‌റ് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ വെച്ച് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇപ്പോഴും നാട്ടിലുണ്ട്. മാധ്യമങ്ങളെ വിഷയം അറിയിച്ചതിനാല്‍ പാര്‍ട്ടിക്കാര്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ കമ്മിറ്റികളില്‍ വിഷയം പല തവണ ഉന്നയിച്ചിട്ടും ഒരു മറുപടിയും ഇല്ല. സംഘടനയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള മാനസിക അവസ്ഥയിലല്ല താന്‍ ഇപ്പോഴുള്ളതെന്നും പരാതിക്കാരി മാധ്യങ്ങളോട് പറഞ്ഞു. തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചു കഴിഞ്ഞ മാസം നാലിനാണ് യുവതി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയത്‌.

Tags:    

Similar News