Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പൊതുസമൂഹത്തിൻ്റെ അഭിപ്രായങ്ങളനുസരിച്ച് മുന്നോട്ട് പോകുമെന്നും മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുന്നുവെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
'കർഷക വിരുദ്ധ നിലപാടുള്ള ഗവർമെൻ്റാണെന്നുള്ള ഗൂഢാലോചന നടന്നു. പ്രക്ഷോഭത്തിന് വന്നവരിൽ സദുദ്ദേശ്യമുള്ളവരില്ല. വനനിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും. കുറ്റമറ്റ രീതിയിൽ ഇത് നടപ്പിലാക്കും. കർഷകരോടൊപ്പം നിൽക്കും. മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുന്നു' -എ.കെ ശശീന്ദ്രൻ പറഞ്ഞു.