എഴുത്തച്ഛൻ പുരസ്കാരം എം.മുകുന്ദന്

പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. 

Update: 2018-11-01 14:29 GMT
Advertising

ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനക്കാണ് പുരസ്കാരം.

മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച സാഹിത്യകാരന്മാരില്‍ പ്രാധാനിയാണ് എം മുകുന്ദന്‍. അരനൂറ്റാണ്ടോളമായി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിനെ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്കാരം. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Full View

ഭാഷാപിതാവിന്‍റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.മുകുന്ദന്‍ മീഡിയവണിനോട് പറഞ്ഞു. പുരസ്കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കവി കെ സച്ചിദാനന്ദന്‍, സാഹിത്യകാരന്മാരായ ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി ഇളയിടം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്

Tags:    

Similar News