കേരളത്തിലെ ഉല്‍പന്നങ്ങള്‍ ആഗോളതലത്തിലെത്തിക്കാന്‍ വാണിജ്യമിഷന്‍ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി

അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞവിലയില്‍ കേരളത്തിലെത്തിക്കാനും വാണിജ്യമിഷനാകും. ഗവണ്‍മെന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാകും വാണിജ്യമിഷന്റെ ചുമതല.

Update: 2018-11-03 03:26 GMT
Advertising

സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റിലെത്തിക്കുന്നതിന് വാണിജ്യമിഷന്‍ രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. മൂന്ന് മാസത്തിനകം വാണിജ്യമിഷന്റെ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് മിഠായിതെരുവില്‍ വാഹനം പ്രവേശിപ്പിക്കണമെന്നും ഇ.പി ജയരാജന്‍ അഭിപ്രായപെട്ടു

കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്റസ്ട്രിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് വാണിജ്യമിഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളും ആഗോള മാര്‍ക്കറ്റിലെത്തിക്കാനാണ് വ്യവസായ വകുപ്പ് വാണിജ്യ മിഷന്‍ എന്ന സംവിധാനം തുടങ്ങുന്നത്.

Full View

അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞവിലയില്‍ കേരളത്തിലെത്തിക്കാനും വാണിജ്യമിഷനാകും. ഗവണ്‍മെന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാകും വാണിജ്യമിഷന്റെ ചുമതല. മാവൂര്‍ ഗ്വാളിയോ റയോണ്‍സ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. മിഠായി തെരുവില്‍ വ്യപാരികള്‍ ഉയര്‍ത്തുന്ന അതേ വാദം തന്നെയാണ് മന്ത്രിയും ഉയര്‍ത്തിയത്. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമിനല്‍കുമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു

Tags:    

Similar News