തിരുനല്‍വേലി സ്വദേശി കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
സോമിനാഥന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് മോഷണക്കുറ്റത്തിന് കസ്റ്റഡിയില്‍ എടുത്ത ശേഷം മരിച്ച തിരുനെല്‍വേലി സ്വദേശി സോമിനാഥന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ 9മണിക്ക് ആരംഭിക്കും. മോഷണക്കേസില്‍ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയ ഇദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കുറ്റിക്കാട്ടൂരിലെ ഇരുമ്പ് കടയില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് സോമിനാഥനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ രാവിലെ പോലീസില്‍ ഏല്‍പിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ ഉച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണ കാരണം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സോമിനാഥിന്റെ ഭാര്യ പറഞ്ഞു. സോമിനാഥിന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് അറിയില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
39കാരനായ സോമിനാഥും കുടുംബവും വര്‍ഷങ്ങളായി കുറ്റിക്കാട്ടൂരാണ് താമസം. പഴയ ഇരുമ്പ് സാധനങ്ങള്‍ വിറ്റാണ് ഇവര്‍ ജീവിക്കുന്നത്.