കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുന്നത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ്

ശബരിമല വിഷയത്തില്‍ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തി കുപ്രചരണങ്ങള്‍ നേരിടുമെന്നും ചെന്നിത്തല

Update: 2018-11-03 00:59 GMT
Advertising

കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തി കുപ്രചരണങ്ങള്‍ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയ വിശദീകരണ യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

ജില്ലയിലെ യു.ഡി.എഫിന്റെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു മറൈൻ ഡ്രൈവിൽ നടന്ന വിശദീകരണ യോഗം."വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരത്തുക " എന്ന മുദ്രാവാക്യമുയർത്തി നടത്തിയ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല അവസാന വിജയം വിശ്വാസികളുടേതാണന്നും കൂട്ടിച്ചേര്‍ത്തു.

Full View

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളായിരുന്നു വേദിയിലെത്തിയ നേതാക്കളെല്ലാം ഉന്നയിച്ചതെങ്കിലും കെ. എം മാണിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയായിരുന്നു. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളായിരുന്നു വിശദീകരിച്ചത്.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ് കെ.എം. മുനീർ, അർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജനറൽ സെക്രട്ടറി ജോണി നെല്ലൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    

Similar News