തന്ത്രിയേയും ശബരിമല മേല്‍ശാന്തിയേയും കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നതിനാല്‍ ശബരിമലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Update: 2018-11-05 06:50 GMT
Advertising

തന്ത്രിയേയും ശബരിമല മേല്‍ശാന്തിയേയും കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമപ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിയിരുന്നു. അതേസമയം സ്ത്രീകളാരും സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് നിലക്കല്‍ എസ്.പി മഞ്ജുനാഥ് പറഞ്ഞു. തന്ത്രിയുടെ മുറിക്ക് പുറത്തായി മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. സുരക്ഷക്ക് വേണ്ടിയാണ് മൊബൈല്‍ ജാമറുകളെന്ന് പൊലീസ് പറഞ്ഞു.

ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നതിനാല്‍ ശബരിമലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്നിധാനത്ത് 15 വനിതാ പൊലീസുകാരെ വിന്യസിച്ചു. നിലക്കലില്‍ നിന്ന് കാല്‍നടയായി എത്തുന്ന അയ്യപ്പഭക്തരെയും പമ്പയിലേക്ക് കടത്തിവിട്ടു. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.

Tags:    

Similar News