കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു; ബന്ധുവിന്റെ നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്
ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത്.
Update: 2018-11-07 08:41 GMT


ബന്ധുനിയമനം വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത്. വിവരങ്ങള്‍ പൂഴ്ത്താന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുറ്റപ്പെടുത്തി.