വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു 

കലാപാഹ്വാനം, തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Update: 2018-11-08 11:58 GMT
Advertising

യുവമോര്‍ച്ച യോഗത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഷൈബിന്‍ നന്‍മണ്ട നല്‍കിയ പരാതിയില്‍ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

Full View

ഈ മാസം നാലാം തിയ്യതിയിലായിരുന്നു പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടയ്ക്കാന്‍ താനാണ് ഉപദേശം നല്‍കിയതെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രസംഗിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കോഴിക്കോട് സ്വദേശി ഷൈബിന്‍ നന്‍മണ്ടയുടെ പരാതി പൊലീസില്‍ പരാതി. തന്ത്രിയുമായി ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയും സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിക്കുകയും ചെയ്തതിനാല്‍ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.

പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിയമോപദേശം തേടി. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം അയ്യപ്പഭക്തരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും കുറ്റരമായ പ്രവൃത്തിയാണെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് കോടതിയുടെ അനുമതിയോടെ ഐ.പി.സി 505 1 ബി പ്രകാരം കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണിത്.

ഇതിന് പുറമെ പന്തളം സ്വദേശി ശിവദാസന്റെ മരണത്തില്‍ വ്യാജപ്രചാരണം നടത്തിയതിന് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കാന്‍ പറ്റുമോയെന്ന കാര്യത്തിലും പൊലീസ് നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. ശബരിമല ദര്‍ശനത്തിന് പോയ ശിവദാസന്‍ മരിച്ചത് പൊലീസ് അതിക്രമത്തിലാണെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം രണ്ട് ദിവസത്തിനകം നിയമോപദേശം നല്‍കുമെന്ന് ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.

ये भी पà¥�ें- ‘ശബരിമല സുവര്‍ണാവസരം; ഒറ്റക്കാവില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി’ ശ്രീധരന്‍ പിള്ളയുടെ ശബ്‍ദരേഖ പുറത്ത്

Full View
Tags:    

Similar News