കെ.ടി ജലീലിനെതിരെ പുതിയ ആരോപണം;ഓഫ് ക്യാമ്പസ് തുടങ്ങാന്‍ വഴിവിട്ട് അനുമതി നല്‍കി

കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. 

Update: 2018-11-10 03:10 GMT
Advertising

യു.ജി.സി ചട്ടങ്ങള്‍ മറികടന്ന് കര്‍ണ്ണാടകയിലുള്ള സ്വകാര്യ സര്‍വ്വകലാശാലക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അനുമതി നല്‍കിയെന്ന് ആരോപണം. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. ബംഗളുരുവിലുള്ള ജെയ്ന്‍ യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് തുടങ്ങാനാണ് അനുമതി നല്‍കിയത്.

Full View

യു.ജി.സി നിയമ പ്രകാരം സ്വകാര്യ സര്‍വ്വകലാശാകള്‍ക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ക്യാമ്പസോ വിദൂര വിദ്യാഭ്യാസ കേന്ദ്രമോ ഫ്രാഞ്ചൈസിയോ തുടങ്ങാനാവില്ല. പക്ഷെ ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കല്പിത സ്ഥാപനമായ ജെയിന് സര്‍വ്വകലാശാലക്ക് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് തുടങ്ങാനുള്ള അനുമതി മന്ത്രി ഇടപെട്ട് നല്കിയെന്നാണ് ആരോപണം. ഓഫ് ക്യാമ്പസിന്റെ ലോഞ്ചിംഗ് ബംഗളൂരുവില്‍ വെച്ച ചടങ്ങില്‍ ജലീല്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളടക്കം വെച്ചാണ് കെ.എന്‍.എ ഖാദര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.

ഇംഗ്ലണ്ടിലെ വെയില്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ എന്ന സ്ഥാപനത്തിനാണ് കൊച്ചിയിലെ സെന്ററിന്റെ നടത്തിപ്പില്‍ പങ്കാളിത്തം. ഇതിലും ദുരൂഹതയുണ്ടന്ന നിലപാടാണ് കെ.എന്‍.എ ഖാദര്‍ ഉയര്‍ത്തുന്നത്. ബംഗളൂരുവിലെ പ്രശസ്തമായ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കേരളത്തില് ഓഫ് ക്യാമ്പസ് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് അനുമതി ചോദിച്ചിരുന്നെങ്കിലും നല്കിയിരുന്നില്ല.

ये भी पà¥�ें- ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും കെ.ടി ജലീൽ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയതായി പരാതി

ये भी पà¥�ें- ഹജ്ജ് വളണ്ടിയര്‍ നിയമനത്തിലും കിലയിലും കെ.ടി ജലീല്‍ വഴിവിട്ട് ഇടപെട്ടതായി ആരോപണം 

Tags:    

Similar News