നെയ്യാറ്റിന്‍കര കൊലപാതകം നടന്നിട്ട് 6 ദിവസമായിട്ടും ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനാകാതെ പൊലീസ്

അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

Update: 2018-11-10 03:00 GMT
Advertising

നെയ്യാറ്റിന്‍കര സനല്‍ കുമാറിന്റെ കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനാകാതെ പൊലീസ്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടെ എസ് .സുരേഷ് കുമാറിനെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയായി നിയമിച്ചു.

Full View

സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി ഹരികുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന സൂചനയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഹരികുമാറിന് രക്ഷപ്പെടാന്‍ പൊലീസ് അവസരമൊരുക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. സാക്ഷിയായ മാഹിന് നേരെയുണ്ടായ ഭീഷണിയും നാട്ടുകാര്‍ ഗൌരവമായാണ് കാണുന്നത്. ഇന്നലെയും പ്രദേശത്ത് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ആക്ഷന്‍ കൌണ്‍സിലിന്റെയും ബന്ധുക്കളുടെയും തീരുമാനം. ആവശ്യമെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് സമരം വ്യാപിപ്പിക്കാനും അവര്‍ ആലോചിക്കുന്നുണ്ട്. കേസിലെ എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്വേഷണ സംഘം വിപൂലികരിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് എസ്.പി ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഡി.വൈ.എസ്.പി നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ 14ന് പരിഗണിക്കും.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം;എസ്.ഐ സന്തോഷ് കുമാറിനെതിരെ നടപടിയെടുത്തേക്കും

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലക്കേസ് : എസ്.പി. ആന്‍റണിക്ക് അന്വേഷണ ചുമതല

Tags:    

Similar News