‘തന്ത്രി വിളിച്ചോ എന്നറിയില്ല’ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള
നിയമോപദേശം തേടി തന്ത്രി കുടുംബത്തില്‍ നിന്ന് ബന്ധപ്പെട്ടത് കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണെന്നും ശ്രീധരന്‍പിള്ള സൂചന നല്‍കി.
ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ വിളിച്ചുവെന്ന യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. തന്ത്രിയുമായാണ് സംസാരിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ തന്ത്രി നിഷേധിച്ചതോടെ അക്കാര്യം തീര്‍ന്നുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പുതിയ നിലപാട്. നിയമോപദേശം തേടി തന്ത്രി കുടുംബത്തില്‍ നിന്ന് ബന്ധപ്പെട്ടത് കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണെന്നും ശ്രീധരന്‍പിള്ള സൂചന നല്‍കി.
ഈ വാക്കുകള്‍ വിവാദമായപ്പോള്‍ തന്നെ ശബരി മല തന്ത്രി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പഴയ നിലപാടില്‍ നിന്നുള്ള ശ്രീധരന്‍പിള്ളയുടെ പിന്‍മാറ്റം. നിയമോപദേശം തേടിയുള്ള വിളിവന്നത് എന്‍.ഡി.എക്കാരനല്ലാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ഫോണില്‍ നിന്നായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
തന്ത്രി കുടുംബം പരസ്യമായ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ള തന്ത്രപരമായ പിന്‍മാറ്റം നടത്തുന്നുവെന്നാണ് പുതിയ പ്രസ്താവന നല്‍കുന്ന സൂചന.