ശബരിമല വിഷയത്തില്‍ സര്‍വകക്ഷി യോഗത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കോടിയേരി

വിവാദങ്ങള്‍ ഒഴിവാക്കാനാണ് കെ.ടി ജലീലിന്റ ബന്ധു രാജിവെച്ചതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

Update: 2018-11-12 13:23 GMT
Advertising

ശബരിമല വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാവര്‍ക്കും നിരാഹാരം കിടക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ ഭാര്യയുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴുള്ള പ്രതികരണം. വിവാദങ്ങള്‍ ഒഴിവാക്കാനാണ് കെ.ടി ജലീലിന്റ ബന്ധു രാജിവെച്ചതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ശബരിമലയില്‍ പ്രകോപനമുണ്ടാക്കാതിരിക്കാനാണ് 50 കഴിഞ്ഞ വനിത പോലീസുകാരെ സന്നിധാനത്തെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. സംയമനം ആര്‍.എസ്.എസിനെ ഭയന്നല്ലെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News