കെ.ടി ജലീലിന് തിരിച്ചടിയായി അദീബിന്റെ രാജി

ഇഷ്ടനിയമനങ്ങളുടെ പേരില്‍ പത്മവ്യൂഹത്തില്‍ പെട്ട കെ.ടി ജലീല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധത്തിലാവും.

Update: 2018-11-12 01:05 GMT
Advertising

സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കെ.ടി അദീബിന് രാജിവെക്കേണ്ടി വന്നത് മന്ത്രി കെ.ടി ജലീലിന് കനത്ത തിരിച്ചടിയാണ്. ഇഷ്ടനിയമനങ്ങളുടെ പേരില്‍ പത്മവ്യൂഹത്തില്‍ പെട്ട കെ.ടി ജലീല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധത്തിലാവും. ആരോപണം ഉയർത്തിക്കൊണ്ടുവന്ന യൂത്ത് ലീഗിന്റെ ഭാഗിക വിജയമാണ് അദീബിന്റെ രാജിയെന്നും പറയാം.

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

ये भी पà¥�ें- ബന്ധു നിയമന വിവാദം: കെ.ടി അദീബിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

മന്ത്രി കെ.ടി ജലീലിന്റെ വാക്കുകള്‍ കടമെടുത്താല്‍ യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടിയില്‍ ബന്ധു കെ.ടി അദീബ് വീണു. മലവെള്ള പാച്ചില്‍ പോലെയായിരുന്നു ആരോപണങ്ങള്‍. മന്ത്രി ജലീല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്തോറും സംസാരിക്കുന്ന തെളിവുകള്‍ എതിരായി വന്നുകൊണ്ടേയിരുന്നു. യോഗ്യതയുള്ളതുകൊണ്ട് അങ്ങോട്ട് പോയി വിളിച്ചു കൊണ്ടുവന്നതാണെന്ന വാദം മന്ത്രി തന്നെ പിന്‍വലിച്ചു. അപേക്ഷകരില്‍ അദീബിനെക്കാള്‍ യോഗ്യതയുള്ളവരുണ്ടായിരുന്നുവെന്ന് തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ ജലീല്‍ വിയര്‍ത്തു. ജനറല്‍ മാനേജര്‍ പദവിയിലേക്ക് അപേക്ഷിച്ചവരെ ഡെപ്യൂട്ടി മാനേജറായി നിയമിച്ചെന്ന് കൂടി വ്യക്തമായതോടെ പ്രതിരോധ കോട്ടകള്‍ക്ക് വിള്ളലുണ്ടായി. ബാങ്കില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വേതനത്തിലും, ആനൂകൂല്യങ്ങള്‍ കൈപ്പറ്റാതെയുമാണ് അദീബിന്റെ ജോലിയെന്ന മന്ത്രിയുടെ വാദവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു. ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതയില്‍ മാറ്റം വരുത്തിയത് കോര്‍പ്പേറഷനല്ല, സര്‍ക്കാറാണെന്ന ചെയര്‍മാന്‍ അബ്ദുല്‍വഹാബിന്റെ വെളിപ്പെടുത്തലും മന്ത്രിക്ക് തിരിച്ചടിയായി.

Full View

സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന സ്ഥിതി വന്നതോടെ അദീബില്‍ നിന്ന് ജലീല്‍ രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സൂചന. രാജി വെപ്പിക്കണമെന്ന സി.പി.എം നേത്യത്വത്തിന്റെ നിര്‍ദേശം ഇക്കാര്യത്തിലുണ്ടായിരുന്നു. അദീബിന്റെ രാജി കൊണ്ട് മാത്രം കെ.ടി ജലീലിനെ വെറുതെ വിടാന്‍ യൂത്ത് ലീഗ് ഒരുക്കമല്ല. പരസ്യമായി തള്ളിപറഞ്ഞില്ലെങ്കിലും സി.പി.എമ്മിനകത്ത് നിന്ന് വലിയ പിന്തുണ ജലീലിന് ഇക്കാര്യത്തില്‍ കിട്ടിയില്ല.

Tags:    

Similar News