നെയ്യാറ്റിന്‍കര കൊലപാതകം; ഡി.വൈ.എസ്.പിയുടെ സുഹൃത്തിനെയും ഡ്രൈവറിനെയും പ്രതി ചേര്‍ത്തു

ഡി.വൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിനെയും ഡ്രൈവര്‍ രമേശിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

Update: 2018-11-14 08:01 GMT
Advertising

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ഡി.വൈ.എസ്.പിയുടെ സുഹൃത്ത് ബിനുവിനെയും ഡ്രൈവര്‍ രമേഷിനെയും പ്രതി ചേര്‍ത്തു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

Full View

സംഭവം നടന്നതിന് ശേഷം ഡി.വൈ.എസ്.പിയൊടൊപ്പം രക്ഷപ്പെട്ട സുഹൃത്ത് ബിനു രണ്ടാം പ്രതിയാകും. തൃപ്പരപ്പില്‍ നിന്നും ഇവരൊടൊപ്പം ചേര്‍ന്ന ഡ്രൈവര്‍ രമേഷാണ് അഞ്ചാം പ്രതി. ഇരുവരും ഇന്നലെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ഹരികുമാറിനെ രക്ഷപ്പെടാന്‍ സാഹയിച്ചെന്നും ഒളിവിലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഡി.വൈ.എസ്.പിക്കൊപ്പമുണ്ടായിരുന്നുവെന്നും ബിനു മൊഴി നല്‍കിയിട്ടുണ്ട്. തൃപ്പരിപ്പില്‍ നിന്ന് ഓട്ടം വിളിച്ചപ്പോള്‍ പോയതാണെന്നും സംഭവത്തില്‍ ബന്ധമില്ലെന്നുമായിരുന്നു ഡ്രൈവര്‍ രമേഷ് നല്‍കിയ മൊഴി. രണ്ടു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മുഖ്യപ്രതി മരിച്ചെങ്കിലും കേസില്‍ മറ്റു പ്രതികൾ ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. ഇതിനിടെ ഡി.വൈ.എസ്.പിയുടെ മരണം അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാറിനെ റൂറല്‍ എസ്.പി ചുമതലപ്പെടുത്തി.

ये भी पà¥�ें- ക്രൈംബ്രാഞ്ച്  സനല്‍ കൊലപാതക കേസന്വേഷണവുമായി മുന്നോട്ട്

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ചനിലയില്‍

Tags:    

Similar News