മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ

Update: 2018-11-16 02:52 GMT
Advertising

മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. സുരക്ഷ പ്രശ്നം കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ഒരാഴ്ചത്തേക്ക് നിരോധനാഴ്ച പ്രഖ്യാപിച്ചു. രാത്രി നടയടച്ചാല്‍ തീര്‍ത്ഥാടകരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഡിജിപി അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഡരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറക്കും തുടർന്ന് സന്നിധാനത്തെയും മാളിക പുറത്തെയും പുതിയ മേൽശാന്തിമാരായ വി. എൻ വാസുദേവ നമ്പൂതിരിയും എം. എൻ നാരണയണ നമ്പൂതിരിയും ചുമതലയേല്‍ക്കും ഇരുമുടി കേട്ടുമായി പുതിയ മേൽശാന്തിമാരയിരിക്കും ആദ്യം പതിനെട്ടാം പടി കയറുന്നത് അതേ സമയം ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയും സമീപ പ്രദേശങ്ങളും ആറു മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായി ഡി.ജി.പി അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് നിലക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമുള്ള ബസ്സുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്.

പ്രളയ ശേഷം പമ്പ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പുനർ നിർമ്മാണം പുർത്തിയാക്കാതെയാണ് മണ്ഡലകാലത്തിന് തുടക്കമാകുന്നത് .

Tags:    

Similar News