ശബരിമല വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായേക്കും

പ്രശ്നങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും ശബരിമല സന്ദർശിക്കുമെന്നും ഗവർണർ പറഞ്ഞതായി ശബരിമല കർമ്മസമിതി അറിയിച്ചു

Update: 2018-11-19 01:12 GMT
Advertising

ശബരിമല വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായേക്കും. പൊലീസ് നിയന്ത്രണവും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും ചൂണ്ടിക്കാട്ടി ശബരിമല കർമ്മസമിതി ഗവർണറെ നേരിട്ട് കണ്ട് നിവേദനം നൽകി. പ്രശ്നങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും ശബരിമല സന്ദർശിക്കുമെന്നും ഗവർണർ പറഞ്ഞതായി ശബരിമല കർമ്മസമിതി അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെ കോട്ടയം ഗസ്റ്റ് ഹൗസിലെത്തിയാണ് ശബരിമല കർമ്മസമിതി ഭാരവാഹികൾ ഗവർണറെ കണ്ടത്. സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ഗവർണറെ കണ്ട് 11 പരാതികൾ നിവേദനമായി നൽകി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളും നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടിയും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ആണ് നിവേദനത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. 20 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ച നീണ്ടുനിന്നു. വിഷയത്തിൽ ഇടപെടുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും ശബരിമലയിൽ ഉടൻ സന്ദർശനം നടത്തുമെന്നും ശബരിമല കർമ്മസമിതി നേതാക്കൾ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതിനോടകം ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിനാൽ മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.

Tags:    

Similar News