ശബരിമല;വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ വിലക്കനാകില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
Update: 2018-11-19 01:23 GMT
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട ടി.ജി മോഹന്‍ദാസിന്റെ ഹരജിയില്‍ വാദം തുടരും. ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ വിലക്കനാകില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുണ്ട്.
ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടികാട്ടി പി.സി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹരജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും.