ശബരിമല പ്രതിഷേധം: ഉരല്‍ക്കുഴി വിജനം
സന്നിധാനത്ത് നിന്നും ഒന്നര കിലോമീറ്റർ കാട്ടിലൂടെ നടന്നാൽ ഉരൽക്കുഴിയിലെത്താം. മണ്ഡലകാലത്ത് ഇവിടെ വലിയ തിരക്കുണ്ടാകാറുണ്ട്.
ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ ഉരൽകുഴി തീർത്ഥത്തിലേക്കുള്ള അയ്യപ്പന്മാരുടെ വരവും കുറഞ്ഞു. ശബരിമലയിലെ പ്രധാന സ്ഥാനങ്ങളിലൊന്നായ ഉരൽക്കുഴി ഇപ്പോൾ വിജനമാണ്. മഹിഷീ നിഗ്രഹത്തിന് ശേഷം അയ്യപ്പൻ സ്നാനം ചെയ്ത ഇടമാണ് ഉരൽക്കുഴിയെന്നാണ് വിശ്വാസം.
സന്നിധാനത്ത് നിന്നും ഒന്നര കിലോമീറ്റർ കാട്ടിലൂടെ നടന്നാൽ ഉരൽക്കുഴിയിലെത്താം. മണ്ഡലകാലത്ത് ഇവിടെ വലിയ തിരക്കുണ്ടാകാറുണ്ട്. സ്നാനം ചെയ്യുന്നതിന് വരി നിൽക്കേണ്ട സാഹചര്യം വരെ മുൻവർഷങ്ങളിൽ ഉണ്ടായിരുന്നു. പക്ഷെ ഈ വർഷത്തെ സ്ഥിതി മറിച്ചാണ്. മണ്ഡലകാലത്തെ തിരക്ക് കുറവ് ഉരൽകുഴി തീർത്ഥത്തിലേക്കുള്ള ഭക്തരുടെ വരവിലും പ്രകടമാണ്. മഹിഷീ നിഗ്രഹം കഴിഞ്ഞെത്തിയ അയ്യപ്പൻ ഉരൽക്കുഴി തീർത്ഥത്തിൽ സ്നാനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം. പതിനെട്ടാം പടിയോളം തന്നെ പവിത്രമായാണ് ഭക്തർ ഉരൽക്കുഴി സ്നാനത്തെയും കാണുന്നത്.