കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

ബന്ധുനിയമനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം

Update: 2018-11-24 04:30 GMT
Advertising

കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ബന്ധുനിയമനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലേക്ക് മന്ത്രി കെ.ടി ജലീൽ ബന്ധു വിനെ നിയമിച്ചത് സ്വജനപക്ഷപാതപരമാണെന്ന് പ്രാധനമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. മന്ത്രിയായ കെ.ടി ജലീലിനെതിരെ സംസ്ഥാനത്ത് ഒരു അന്വേഷണവും നടക്കുന്നില്ല. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നുമാണ് പരാതി.

ये भी प�ें-
ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ സാമ്പത്തിക സഹായത്തോട് കൂടിയാണ് സംസ്ഥാന കോർപറേഷൻ പ്രവർത്തിക്കുന്നതെന്നും, അതിനാൽ ദേശീയ ഏജൻസി തനെ അന്വേഷിക്കണമെന്നും ജലീലിനെതിരെ തവനൂരിൽ മത്സരിച്ച ഇഫ്തിഖാറുദ്ദീൻ ആവശ്യപെടുന്നു. യൂത്ത് ലീഗ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയില്ല. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്താൽ അത് കെ ടി ജലീലിനും, സംസ്ഥാന സർക്കാറിനും വലിയ തിരിച്ചടിയാകും.

Full View
Tags:    

Similar News